തിരുവനന്തപുരം: കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കും. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും മത്സരിക്കും.

നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പുറത്ത് വന്നിരുന്നു. ഇന്നലെ വൈകുന്നേരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. അടുത്ത മാസം 13നാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 23ന് വോട്ടെണ്ണല്‍ നടക്കും.