തിരുവനന്തപുരം: വിജയ ദശമി ദിനത്തിൽ ആദ്യാക്ഷരത്തിന്റെ മധുരം നുകർന്ന് കുരുന്നുകൾ. ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും എല്ലാം ആദ്യാക്ഷരം കുട്ടികൾ കുറിക്കുന്ന ചടങ്ങുകൾ നടക്കും.
രാഷ്ട്രീയ സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തും. എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്കായി വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരൂര്‍ തുഞ്ചന്‍പറമ്പ് അടക്കമുള്ള എഴുത്തിനിരുത്ത് കേന്ദ്രങ്ങളില്‍ സാംസ്കാരിക പ്രമുഖരുടെ നേതൃത്വത്തിലാണ് പരിപാടികള്‍.
പതിനായിരക്കണക്കിന് കുരുന്നുകളാണ് ഇന്ന് ആദ്യാക്ഷരം കുറിക്കുന്നത്. വിജയദശമിയുടെ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ഉണ്ട്. മൂകാംബിക ക്ഷേത്രത്തിൽ ഇന്നലെ തന്നെ എഴുത്തിനിരുത്ത് ചടങ്ങുകൾ ആരംഭിച്ചിരുന്നു. ഇന്നും ഇത് തുടരും. ഇവിടെ പുലർച്ച മുതൽ തന്നെ കുട്ടികളെ എഴുത്തിനിരുത്താൻ ആരംഭിച്ചിരുന്നു.
പഞ്ചാംഗവിധി പ്രകാരം തീയതിയില്‍ മാറ്റം വന്നതോടെയാണ് കര്‍ണാടകയില്‍ ഇന്നലെയും കേരളത്തില്‍ ഇന്നും വിജയദശമി ആഘോഷിക്കുന്നത്.
സംസ്ഥാനത്തെ വിവിധ സരസ്വതി ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവിന്റെ മടിയിൽ ഇരുന്ന് തളികയിൽ ചൂണ്ടുവിരൽ കൊണ്ടാണ് ആദ്യാക്ഷരം കുറിക്കുക.