ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ ആദ്യ ഇന്റർനാഷണൽ ടി20 സെഞ്ച്വറിയടിച്ച് സഞ്ജു സാംസൺ. സഞ്ജുവിന്റെ സെഞ്ച്വറി മികവിൽ റൺമല തന്നെയാണ് ഇന്ത്യ പടുത്തുയർത്തിയത്. ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ അതിവേഗ ടി20 സെഞ്ച്വറിയാണിത്.
47 പന്തില്‍ 111 റണ്‍സെടുത്താണ് സഞ്ജു പുറത്തായത് . പത്ത് ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ഒപ്പണറായി ഇറങ്ങിയ സഞ്ജു മികച്ച തുടക്കമാണ് നല്‍കിയത്. ബംഗ്ലാദേശ് ബൗളിങ് നിരയെ തലങ്ങനെയും വിലങ്ങനെയും ബൗണ്ടറി കടത്തിയ സഞ്ജു. 35 പന്തില്‍ 75 റണ്‍സെടുത്ത് നായകന് സൂര്യകുമാര്‍ യാദവും പുറത്തായി.