തിരുവനന്തപുരം :കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്കെന്ന് മന്ത്രി കെ.ബി ഗണേശ് കുമാർ നിയമസഭയെ അറിയിച്ചു. ശബരിമലയിലേക്ക് അധിക കെഎസ്ആർടിസി ബസുകൾ ഉറപ്പ് വരുത്തും. ഡിപ്പോകൾ ലാഭകരമാണെന്നും മന്ത്രി പറഞ്ഞു.
നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകും. ബസുകൾ ഘട്ടം ഘട്ടമായി സി എൻ ജി യിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ വിളിച്ചു. ഇതിനായി ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ട്.
മദ്യപിച്ചുകൊണ്ട് ബസ് ഓടിക്കാൻ പാടില്ല എന്ന തീരുമാനം കർശനമാക്കിയതോടെ അപകട നിരക്കും മരണ നിരക്കും കുറഞ്ഞു.