വെള്ളയമ്പലം: തിരുവചനം വായിക്കുന്നതിനും പഠിക്കുന്നതിനും അതിൽ വളരുന്നതിനും KCBC ബൈബിൾ കമ്മിഷനും, കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയും വർഷംതോറും നടത്തുന്ന ലോഗോസ് ക്വിസിന് കളിച്ചുകൊണ്ടൊരുങ്ങാൻ സഹായിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ എട്ടാം പതിപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം അതിരൂപത മീഡിയകമ്മിഷൻ കാര്യാലയത്തിൽ വച്ച് എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ് ഫലപ്രഖ്യാപനം നടത്തി.
മലയാളം വിഭാഗത്തിൽ വരപ്പുഴ അതിരൂപതാംഗം ജോൺ ജോബ് 5548 പോയിന്റ് നേടി ഒന്നാം സ്ഥാനവും, തിരുവനന്തപുരം അതിരൂപതാംഗം ബീന ജോൺസൺ 5539 പോയിന്റുമായി രണ്ടാം സ്ഥാനവും തിരുവനന്തപുരം അതിരൂപതയിലെതന്നെ അക്ഷര സജു 5523 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റീജ സി (തിരുവനന്തപുരം അതിരൂപത), ബിന്ദു എൽ. എസ് (തിരുവനന്തപുരം അതിരൂപത – മലങ്കര), രജി പ്രസാദ് ((തിരുവനന്തപുരം അതിരൂപത), ഷെറി മാനുവൽ (കൊച്ചി രൂപത), ജോൺസൺ എ (തിരുവനന്തപുരം അതിരൂപത), നിഫ ജിനു (തിരുവനന്തപുരം അതിരൂപത), മെഴ്സി ജോസഫ് (തിരുവനന്തപുരം അതിരൂപത) എന്നിവർ യഥാക്രമം നാല് മുതൽ പത്തുവരെയുള്ള സ്ഥാനം നേടി.
ഇംഗ്ലീഷ് വിഭാഗത്തിൽ ഷംഷാബാദ് രൂപതാംഗം വിൻസെന്റ് എം. എ 5469 പോയിന്റ് നേടി ഒന്നാം സ്ഥാനവും, എറണാകുളം- അങ്കമാലി അതിരൂപതാംഗം ക്രിസ്റ്റ മരിയ ജോസഫ് 5393 പോയിന്റുമായി രണ്ടാം സ്ഥാനവും എറണാകുളം- അങ്കമാലി അതിരൂപതയിലെതന്നെ ക്ലാര ജോസഫ് 5203 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹണി സണ്ണി (തൃശൂർ അതിരൂപത), ഹിമ സെബാസ്റ്റ്യൻ (ഇരിഞ്ഞാലക്കുട രൂപത), ജോസ് ജോസഫ് (ഫരീദാബാദ് രൂപത, ദില്ലി), ജെസ്ലിൻ ജോസ് (ഷംഷാബാദ് രൂപത, തെലുങ്കാന), കാതറിൻ ജോസഫ് (എറണാകുളം- അങ്കമാലി അതിരൂപത), ആന്റോ ജോസ് (ഫരീദാബാദ് രൂപത, ദില്ലി) എന്നിവർ യഥാക്രമം നാല് മുതൽ പത്തുവരെയുള്ള സ്ഥാനം നേടി.
ഈ വർഷത്തെ മത്സരത്തിൽ 70 രൂപതകളിൽ നിന്നും 5714 പേർ പങ്കെടുത്തു. ഇതിൽ മലയാളം വിഭാഗത്തിൽ 5260 പേരും ഇംഗ്ലീഷ് വിഭാഗത്തിൽ 454 പേരും വചാനാഭിമുഖ്യം വളർത്തുന്ന ലോഗോസ് ഗെയിമിൽ പങ്കെടുത്തു. മത്സരത്തിൽ വിജയികളായവർക്കുള്ള ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫിക്കറ്റ് തുടങ്ങിയവ 2024 ഡിസംബർ 7 ശനിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലത്ത് സാമൂഹ്യ ശുശ്രൂഷ കാര്യാലയത്തിലെ സെന്റ്. ആന്റണീസ് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബിഷപ് ക്രിസ്തുദാസ് ആർ സമ്മാനിക്കും
ഓരോ വിഭാഗത്തിലെ ഒന്നാം സ്ഥാനകാർക്ക് 10,000/- രൂപയും മെമന്റോ, സർട്ടിഫക്കറ്റ്, രണ്ടാം സ്ഥാനകാർക്ക് 7500/- രൂപ ക്യാഷ് പ്രൈസ്, മെമന്റോ, സർട്ടിഫക്കറ്റ്, മൂന്നാം സ്ഥാനകാർക്ക് 5000/- രൂപ ക്യാഷ് പ്രൈസ്, മെമന്റോ, സർട്ടിഫക്കറ്റ്, നാല് മുതൽ പത്ത് സ്ഥാനകാർക്ക് 1000/- രൂപ ക്യാഷ് പ്രൈസ്, മെമന്റോ, സർട്ടിഫക്കറ്റ് എന്നിവയാണ് നൽ കുന്നത്. കൂടാതെ പതിനൊന്ന് മുതൽ മലയാളം വിഭാഗത്തിലെ 100 വരെയുള്ള സ്ഥാനകാർക്കും ഇംഗ്ലീഷ് വിഭാഗത്തിൽ 50 വരെയുള്ള സ്ഥാനകാർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. മത്സരത്തിൽ വിജയികളായവർക്ക് അഭിനന്ദനങ്ങളും വചനം പഠിക്കുന്നതിനായി ഗെയിമിൽ പങ്കെടുത്ത എല്ലാവർക്കും അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോ നന്ദിയും രേഖപ്പെടുത്തി.