ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിന് പുറത്തുണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ (സെപ്തംബര്‍ 06) ആണ് അപകടമുണ്ടായത്. വിമാനത്താവളത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു.
വിദേശികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് ആഭ്യന്തര മന്ത്രി സിയ ഉൾ ഹസ്സൻ പറഞ്ഞു. ചൈനക്കാരെ ലക്ഷ്യമിട്ടുളള ആക്രമണമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മധ്യേഷ്യയെ ചൈനീസ് തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് ചൈനീസ് തൊഴിലാളികൾ പാകിസ്ഥാനിലുണ്ട്.
സ്ഫോടനത്തിന്റെ സ്വഭാവവും അതിന് പിന്നിലെ കാരണവും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഓയിൽ ടാങ്കർ ആയിരിക്കാം പൊട്ടിത്തെറിച്ചതെന്ന് എന്ന സംശയം ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഈസ്റ്റ് അസ്ഫർ മഹേസർ മുന്നോട്ടുവച്ചു.