കാട്ടാക്കട :ജെ ബി കോശി കമ്മീഷൻ ശുപാർശകൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച കാട്ടാക്കട സോണൽ സമ്മേളനം കാട്ടാക്കട ഫെറോനാ വികാരി ഫാ. ജോസഫ് അഗസ്റ്റിൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.
കാട്ടാക്കടയിൽ ചൂണ്ടുപലകയിലെ ഫെറോനാ സെന്ററിൽ വെച്ച് നടന്ന സമ്മേളനത്തിൽ സോണൽ പ്രസിഡന്റ് അജികുമാർ ടി എസ് അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ആൽഫ്രഡ് വിൽസൺ ഡി ആമുഖ സന്ദേശം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡി ജി അനിൽജോസ് മുഖ്യ സന്ദേശം നൽകി .
രൂപത ജനറൽ സെക്രട്ടറി വികാസ് കുമാർ എൻ വി ആശംസകൾ അർപ്പിച്ച് സംസാരിച്ചു .രൂപത ഭാരവാഹികൾ ആയ എം എം അഗസ്റ്റിൻ, അഗസ്റ്റിൻ ജെ, കിരൺ കുമാർ ജി, അമല രാജ്, ഫെലിക്സ് എഫ്, വിജയകുമാർ, സോണൽ ഭാരവാഹികൾ ആയ കുഞ്ഞുമോൻ, അജി, അരുൺ കുമാർ എന്നിവർ സന്നിഹിതരായി..
ഡിസംബർ 15ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന സംസ്ഥാന സമ്മേളനത്തിൽ ഓരോ സമുദായ പ്രവർത്തകനും തന്റെ പ്രതിഷേധം രേഖപ്പെടുത്താൻ അണിചേരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.