കൊച്ചി : കമീഷൻ കിട്ടുന്ന വൻ വികസന പദ്ധതികൾക്ക് ആവേശം കാട്ടുന്ന സർക്കാർ പിഴലയിലെ മുഴുവൻ ജനങ്ങൾക്കും അത്യാവശ്യമായ ഒരു ചെറിയ റോഡ് നിർമ്മിക്കാൻ രണ്ടു വർഷത്തിലേറെക്കാലം എടുക്കുന്നത് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കലാണെന്ന് സി.ആർ. നീലകണ്ഠൻ പറഞ്ഞു.
ദീർഘകാലം സമരം ചെയ്ത് നേടിയ കരമുട്ടിക്കൽ പാലം പ്രയോജനപ്പെടാൻ വീണ്ടും സമരം ചെയ്യേണ്ടി വരുന്നു എന്നത് ജനാധിപത്യത്തിന് അപമാനകരമാണ്. ശക്തമായ സമരങ്ങളിലേക്ക് ജനങ്ങളെ വലിച്ചിഴക്കലാണ് എന്നും പണിമുടക്ക് സമരം ഉൽഘാടനം ചെയ്തുകൊണ്ട് സി.ആർ. നീലകണ്ഠൻ പറഞ്ഞു. അടിയന്തിരമായി റോഡിന്റെ നിർമാണം പൂർത്തീകരിച്ചില്ലങ്കിൽ ജിഡാ ഓഫീസ് താഴുട്ടു പൂട്ടുമെന്ന് സമരത്തിന് ഐക്യദാർ ഢ്യം പ്രഖ്യാപിച്ചു കൊണ്ട് , ബിജു കണ്ണങ്ങണട്ടും പറഞ്ഞു
ഫാ ,ടോം ഷോബിൻ കുട്ടിക്കാട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു, നിബുൻ ചെറിയാൻ, അഡ്വ ഷെറി, ഫ ഷോബിൻ ഫാ:സെബാസ്റ്റിൻ മുന്നുകൂട്ടുങ്കൽ,വാർഡ് മെമ്പർമാരായ ലിസമ്മ ജെക്കബ്, രജനിപ്രദീപ്,ജിയാ സന്തോഷ്, ഡൈനീഷ്യസ്ഹൈബി ,ജോൺ ഫി’ ഫാ റോബിൻ ഫാ ജസ്റ്റിൻ ഇടത്തിൽ – സമരസമിതി കൺവീനർ ey അനിഷ് . ബിജു പുതുശേരി, നിമ്മിഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം 1000 ൽയേറെ പേർ സമ്മേളനത്തിൽ പങ്കെടുത്തു