കാഞ്ഞിരപ്പള്ളി : കെ.സി.വൈ.എം വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ വി.പി.എൽ വിജയപുരം പ്രീമിയർ ലീഗ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് മുണ്ടക്കയം മേഖലയുടെ ആതിഥേയത്വത്തിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെട്ടു.
രൂപതയിലെ 8 മേഖലകളിൽ നിന്നായി 16 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ വണ്ടിപെരിയാർ യൂണിറ്റ് ടീം ഒന്നാം സ്ഥാനവും സൂര്യനെല്ലി – ചിന്നക്കനാൽ യൂണിറ്റ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച പ്ലയെറും , മികച്ച ബാറ്ററുമായി സൂര്യനെല്ലി യൂണിറ്റ് അംഗം രവികുമാർ ശക്തിരാജും മികച്ച ബൗളർ ആയി പട്ടിത്താനം യൂണിറ്റ് അംഗം അലൻ ജോൺ സാബുവും തിരഞ്ഞെടുക്കപ്പെട്ടു.
കേരള നിയമസഭ ചീഫ് വിപ്പ് ഡോ .എൻ ജയരാജ് എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു