വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത അജപാലന ശുശ്രൂഷയുടെ നേതൃത്വത്തിൽ ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന വാർഷികാഘോഷം നടന്നു. ഇന്ന് വൈകുന്നേരം വെള്ളയമ്പലം പാരിഷ് ഹാളിൽ വച്ച് നടന്ന ആഘോഷ പരിപാടി അതിരൂപതാദ്ധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു വാർഷികാഘോഷങ്ങളുടെ ഭാഗമായി അതിരൂപതയിലെ 780 വിശ്വാസികൾ തയ്യാറാക്കിയ വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷത്തിന്റെ കൈയെഴുത്ത് പ്രതികൾ ആശീർവദിച്ച് പ്രകാശനം ചെയ്തു.
2023 ലോഗോസ് ക്വിസ് വിജയികൾക്കും, ലാസ്തോറിയ ക്വിസ്, അതിരൂപത – സംസ്ഥാനതല പരീക്ഷാ വിജയികൾക്കുള്ള സമ്മാനം സമ്മേളനത്തിൽ വിതരണം ചെയ്തു. കൂടാതെ കൈയ്യെഴുത്ത്പ്രതി തയ്യാറാക്കിയവരെ ആദരിക്കുകയും ചെയ്തു. അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്യം അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ അസിസ്റ്റൻറ് ഡയറക്ടർ ഫാ. അജിത് ആൻറണി സ്വാഗതം പറഞ്ഞു.
സെക്രട്ടറി സിൽവദാസ് എഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അതിരൂപത ശുശ്രൂഷ കോഡിനേറ്റർ ഫാ. ലോറൻസ് കുലാസ്, സെയിന്റ് സേവിയേഴ്സ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ശ്രീമാൻ അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ ജേക്കബ് പാക്യം നന്ദി പറഞ്ഞു.