ചെന്നൈ: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് നടത്തിയ പ്രസ്താവന നിന്ദ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്നയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ചെറുപ്പക്കാരോടും സ്ത്രീകളോടുമുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനമാണ് മുതിര്‍ന്ന ഒരു മന്ത്രിയില്‍ നിന്നും ഉണ്ടായത്. ബേഠി പഠാവോ, ബേഠി ബച്ചാവോ എന്ന് ബിജെപി പറയുന്ന മുദ്രാവാക്യത്തിന്റെ കാപട്യമാണ് നിര്‍മ്മല സീതാരാമന്റെ വാക്കുകളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അമിത ജോലി ഭാരമാണ് മകളുടെ മരണത്തിന് കാരണമെന്ന് അന്നയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ആരോപണത്തില്‍ നടപടിയെടുക്കാതെ അന്നയെയും അവരുടെ മാതാപിതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന പിന്‍വലിച്ച് നിര്‍മ്മല സീതാരാമന് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സമ്മര്‍ദ്ദം ഇല്ലാതെയാക്കാന്‍ ദൈവത്തെ ആശ്രയിക്കണമെന്നും കുടുംബവും സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ കുട്ടികള്‍ക്ക് പറഞ്ഞു കാെടുക്കണമെന്നുമായിരുന്നു ധനമന്ത്രിയുടെ വിചിത്രവാദം.