തൃപ്പൂണിത്തുറ: സാമൂഹ്യ നന്മയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ച കലാകാരന്മാർ വിസ്മരിക്കപ്പെടുന്നത് ദുഃഖകരമാണെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ പറഞ്ഞു. അക്കൂട്ടത്തിൽ കേരളം വിസ്മരിച്ച വലിയ കലാകാരനാണ് നാടകനടനും ഗായകനുമായ മരട് ജോസഫ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മരട് ജോസഫിന്റെ ഒന്നാം ചരമ വാർഷികത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന അനുസ്മരണ സമിതി തൃപ്പൂണിത്തുറ വടക്കേക്കോട്ട സെന്റ് ജോസഫ് പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മുൻമന്ത്രിയും നിയമസഭാ സാമാജികനുമായ കെ. ബാബു അധ്യക്ഷത വഹിച്ചു.കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, മരട് മുനിസിപ്പൽ ചെയർമാൻ ആൻ്റണി ആശാൻ പറമ്പിൽ,കെഎം ധർമ്മൻ സേവ്യർ പുൽപ്പാട്ട്, ഫാ.ഫ്രാൻസിസ് സേവ്യർ, അഡ്വ എലിസബത്ത് ആൻ്റണി, സോമു ജേക്കബ്, ജോൺ കൂടാരപ്പിള്ളി, ജൂലിയൻ ജെയിംസ്’ എന്നിവർ പ്രസംഗിച്ചു.
പ്രണത ബുക്സ് പ്രസിദ്ധീകരിച്ച മരട് ജോസഫിന്റെ ആത്മകഥ “നാടകലഹരി”യോഗത്തിൽ പ്രകാശനം ചെയ്തു
മരട് ജോസഫ് ആലപിച്ച ഗാനങ്ങളുടെ അവതരണവും നടന്നു.
Trending
- ലോക ഓട്ടിസം – ബോധവൽക്കരണ ദിനം ആചരിച്ചു
- രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാഡുകൾ നേടി ‘സര്‍വേശ’ സംഗീത ആൽബം
- പ്രധാനമന്ത്രി ശ്രീലങ്ക സന്ദർശിക്കും
- വഖഫ് ഭേദഗതി ബിൽ: പിന്തുണച്ച് 128 പേർ, എതിർത്ത് 95 പേർ
- ‘സ്വാമിയേയും ഗ്രഹാം സ്റ്റെയിന്‍സിനേയും മറക്കരുത്’; ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്
- ആ കോക് ടെയ്ലില്‍ മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്‍ക്കല്ലേ ‘സാപിയന്‍സ്’