കോഴിക്കോട് : കോഴിക്കോട് രൂപതയിലെയും ,നിർമ്മല ഹോസ്പിറ്റലിലെയും നഴ്സുമാർ ഒരുമിച്ചു കൂടി നഴ്സസ് ഗിൽഡ് ഡേ ആഘോഷിച്ചു.പരിശുദ്ധ പിതാവ് പയസ് 11ാമൻ്റെ നിർദ്ദേശപ്രകാരം സ്ഥാപിതമായ കത്തോലിക്ക നഴ്സുമാരുടെ അന്തർദേശീയ സംഘടനയാണ് കാത്തലിക് നഴ്സസ് ഗിൽഡ്.
സഭാ പഠനങ്ങളും, വിശ്വാസവും, ക്രിസ്തീയ മൂല്യങ്ങളും ഉൾക്കൊണ്ടുകൊണ്ട് രോഗി ശുശ്രൂഷ, ആത്മീയം, തൊഴിൽപരം, സാമൂഹികം എന്നീ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ചുകൊണ്ട് ത്യാഗ മനോഭാവത്തോടെ ലോകമെമ്പാടുമുള്ള നഴ്സുമാർ അവരുടെ കഴിവുകളും സമയവും ചിലവഴിച്ചുകൊണ്ട് ഈ സംഘടനയിൽ പ്രവർത്തിക്കുന്നു.
കാത്തലിക് നഴ്സസ് ഗിൽഡ് കൂടുതൽ ശക്തിപ്പെടുത്തുവാനും പ്രവർത്തനനിരതമാക്കുവാനും സിബിസിയുടെയും കെസിബിസിയുടെയും പൂർണ്ണ പിന്തുണയുണ്ട്. പരിശുദ്ധ അമ്മയുടെ ജനന തിരുനാളാണ് ആഗോള കത്തോലിക്കാ സംഘടനയായ CNGI യുടെ തിരുനാൾ ദിനം.
നിർമ്മല ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ രൂപതയിലെ മേരിക്കുന്ന്, മാവൂർ, മലാപ്പറമ്പ്, ചെറുവണ്ണൂർ, നിർമ്മല ഹോസ്പിറ്റൽ എന്നീ യൂണിറ്റുകളിൽ നിന്ന് 150 ഓളം നേഴ്സുമാരും, നഴ്സിംഗ് വിദ്യാർത്ഥികളും പങ്കെടുത്തു. കോഴിക്കോട് രൂപത Ecclestiastical Advisor ഫാ. ടോണി മേരിക്കുന്ന്, Holy Redeemer വികാരി ഫാ. ഡെന്നി മോനസ്സ് ,ഹോസ്പിറ്റൽ ഡയറക്ടർ സിസ്റ്റർ മരിയ ഫെർണാണ്ട ,രൂപത വൈസ് പ്രസിഡൻ്റ് ഷീബ മാർട്ടിൻ എന്നിവർ സംസാരിച്ചു .