കാൻബെറ :കുട്ടികളിൽ വർധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗം കണക്കിലെടുത്ത് സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി ഏർപ്പെടുത്തുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ്.
ഈ വര്‍ഷം തന്നെ ഇതിനുള്ള നിയമ നിര്‍മാണം പാര്‍ലമെന്റില്‍ നടത്താനുദ്ദേശിക്കുന്നതായി ഓസ്ട്രേല്യന് പ്രധാനമന്ത്രി പറഞ്ഞു. ഇത് അമ്മമാര്‍ക്കും അച്ഛന്മാര്ക്കും വേണ്ടിയുള്ളതാണെന്ന മുഖവുരയോടെ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കുഞ്ഞുങ്ങള്‍ക്ക് കുട്ടിക്കാലവും രക്ഷിതാക്കള്‍ക്ക് മനസ്സമാധാനവും ആണ് ഉദ്ദേശിക്കുന്നതെന്ന് ആന്റണി അല്‍ബാനീസ് പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് മിനിമം പ്രായം എന്ന വ്യവസ്ഥ കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നത് എന്തു കൊണ്ടാണെന്ന് അദ്ദേഹം വിശദീകരിച്ചു. കുഞ്ഞുങ്ങള്‍ക്ക് അവരുടെ കുട്ടിക്കാലം തിരിച്ചു കിട്ടണം. അവര്‍ മൊബൈലില്‍ നിന്നും ഇലക്ടോണിക് ഉപകരണങ്ങളില്‍ നിന്നും പുറത്തു കടക്കണം. പാടത്തും പറമ്പിലും അവര്‍ കാലുറപ്പിച്ചു നടക്കണം.മൈതാനങ്ങളിലേക്ക് തിരിച്ചെത്തണം. യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ ചുറ്റുമുള്ളവരില്‍ നിന്ന് അവര്‍അറിയണം. ഇതിനായി എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്നും ഓസ്ട്രേല്യന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.