ഇന്ന് സെപ്റ്റംബർ 11. 21-ാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രത്തെ മാറ്റിമറിച്ച 2001 സെപ്തംബര്‍ 11നെ സവിശേഷമായ ഒരു ലോകസാഹചര്യത്തിലാണ് ഇന്ന് വീണ്ടും ഓര്‍മ്മിക്കുന്നത്. ലോകത്ത് ഏറ്റവും സുരക്ഷിത കവചങ്ങളുള്ള അമേരിക്കയുടേതാണ് ആകാശവും കരയും കടലും എന്ന് ലോകം ഒട്ടും അതിശയോക്തിയില്ലാതെ വിശ്വസിച്ചിരുന്ന നിമിഷത്തിലായിരുന്നു ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററും വിര്‍ജീനിയയിലുള്ള പെന്റഗണ്‍ കേന്ദ്രവും ഭീകരര്‍ ആക്രമിക്കുന്നത്.
110 നിലകളുള്ള വേള്‍ഡ് ട്രേഡ് സെന്റര്‍ അമേരിക്കന്‍ സമ്പന്നതയുടെ പ്രതീകമായി തലയയുര്‍ത്തി നിന്നിരുന്ന കെട്ടിടമായിരുന്നു. ലോകത്തിന് മുന്നില്‍ അമേരിക്കയെ അടയാളപ്പെടുത്തുന്ന പ്രൗഢഗംഭീരമായ ആകാശസൗധം .യുഎസിലെ ബോസ്റ്റണ്‍ വിമാനത്താവളത്തിലേക്ക് പറന്നുയര്‍ന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ളൈറ്റ് 11, യുണൈറ്റഡ് എയര്‍ലെന്‍സ് ഫ്ളൈറ്റ് 175 എന്നീ രണ്ട് വിമാനങ്ങള്‍ ഭീകരര്‍ റാഞ്ചി.
രാവിലെ 7.59ന് പറന്നുയര്‍ന്ന എഎ11 ഏതാണ്ട് ഒരുമണിക്കൂറിനുള്ളില്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കുഭാഗത്തുള്ള ടവറിന്റെ 80-ാം നിലയിലേക്ക് ഇടിച്ചു കയറി. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ യുഎ175 തെക്കേ ടവറിന്റെ അറുപതാം നിലയിലേക്കും ഇടിച്ചുകയറി. ലോകത്ത് നടന്ന ഏറ്റവും ഭീകരമായ ഈ ആക്രമണത്തില്‍ 2763 പേരാണ് കൊല്ലപ്പെട്ടത്.