കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫിസിയോതെറാപ്പിയിലൂടെ പുറം വേദന കുറയ്ക്കുക എന്നതായിരുന്നു ഈ വർഷത്തെ വിഷയം.
ലൂർദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സോനു അമ്പ്രോസ്, അസ്ഥിരോഗ വിഭാഗം മേധാവി ഡോ ജോൺ ടി ജോൺ, ഫിസിയോതെറാപ്പി വിഭാഗം മേധാവി അനുപമ ജി. നായർ എന്നിവർ പ്രസംഗിച്ചു. ഫിസിയോതെറാപ്പി ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഫിറ്റ്നസ് ചലഞ്ചിൽ സീനിയർ കൺസൾട്ടൻ്റുമാർ, ജൂനിയർ കൺസൾട്ടൻ്റുമാർ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, രോഗികൾ, സന്ദർശകർ എന്നിവർ പങ്കെടുത്തു.
വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ഇതോടനുബന്ധിച്ച് പൊതുജനങ്ങൾക്കായ് സൗജാന്യ ഫിസിയോതെറാപ്പി കൺസൽറ്റേഷനും സംഘടിപ്പിച്ചു. ഫിസിയോ തെറാപ്പിസ്റ്റുമാരായ ആശിഷ് ജോസൈഹ, ആതിര കൃഷ്ണൻ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.