മക്ക: ദക്ഷിണ സൗദി അറേബ്യയിലെ വിവിധ മേഖലകളില്‍ കനത്ത മഴയേത്തുടര്‍ന്ന് ഏഴ് പേര് മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട് . അല്‍-ഖുന്‍ഫുദയിലാണ് മഴ കനത്ത നാശ നഷ്ടങ്ങള്‍ വിതച്ചത്. അഖ്സ്, യബ, ഖനൂന താഴ്വരകളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത മഴയാണ് പെയ്തത് . ശക്തമായ മഴയെ തുടര്‍ന്ന് ത്വാഇഫ്, ഖുന്‍ഫുദ, യാമ്പു, ജീസാന്, അസീര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.വാദി ഖനൂനയിലെ മലവെള്ളപ്പാച്ചിലില്‍ ഒരു യെമനി പൗരനടക്കം രണ്ട് പേര് മരിച്ചു.മക്കയില്‍ നിന്നെത്തിയ സിവില്‍ ഡിഫന്‍സും,ഖുന്‍ഫുദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന് ചേര്‍ന്ന് ഹെലികോപ്റ്ററുകള്‍ വഴി നിരവധി താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഖുന്ഫുദയിലെ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മുസ്ലേ അല്‍ ഒലാനി പറഞ്ഞു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ജിദ്ദയെ ജിസാണ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ ഗതാഗതം നാല് മണിക്കൂറിലധികം നിര്‍ത്തിവെച്ചു. മഹായില്‍ അസീര്‍, റിജാല്‍ അല്‍മ ഗവര്‍ണറേറ്റുകളിലെ താഴ്വരകളില്‍ മഴയില്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര് മരിച്ചതായി അസീര്‍ മേഖലയിലെ സിവില്‍ ഡിഫന്‍സ് ആക്ടിംഗ് ഡയറക്ടറേറ്റിറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അല്‍-ഹമറിലെ തിഹാമയിലെ രണ്ട് പൗരന്മാര് വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയി, ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Trending
- ആ കോക് ടെയ്ലില്‍ മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്‍ക്കല്ലേ ‘സാപിയന്‍സ്’
- എനിക്ക് ദാഹിക്കുന്നു
- എമിലിയ പെരെസ് ഒരു ട്രാന്‍സ് സ്റ്റോറി
- കുഞ്ഞുങ്ങളെ ഉറക്കാനുള്ള സംഗീതം
- വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു;എതിർത്ത് പ്രതിപക്ഷം
- മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല