നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി സെൻറ് ജോസഫ് കുളത്തൂർ യൂണിറ്റിൻ്റെ പ്രഥമ വാർഷികവും സ്വയം സഹായ സംഘ സംഗമവും സംഘടിപ്പിച്ചു. എസ്.എച്ച്.ജി. അംഗങ്ങളുടെ പ്രകൃതി സംരക്ഷണ സന്ദേശ പദയാത്ര കുളത്തൂർ ബസ്റ്റാൻഡിൽ നിന്ന് ആരംഭിച്ച കുളത്തൂർ സെൻ്റ് ജോസഫ് ദേവാലയത്തിൽ സമാപിച്ചു.
നിഡ്സ് യൂണിറ്റ് സെക്രട്ടറി ആൽബിൻ രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. നിഡ്സ് യൂണിറ്റ് പ്രസിഡന്റ് റവ. ഫാ. ജോയി സി.അധ്യക്ഷത വഹിച്ച പൊതുസമ്മേളനം നെയ്യാറ്റിൻകര എംഎൽഎ കെ. ആൻസലൻ ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ലത്തീൻ രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ആമുഖ സന്ദേശം നൽകി.
പാറശാല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുമാർ,കുളത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ലീല, ഉച്ചകട നിഡ്സ് യൂണിറ്റ് സെക്രട്ടറി .വിൻസെൻ്റ്, വ്ലാത്താങ്കര ആനിമേറ്റർ ഷൈല മാർക്കോസ്, പാരീഷ് കൗൺസിൽ സെക്രട്ടറി അനിൽകുമാർ, നിഡ്സ് എക്സിക്യൂട്ടീവ് അംഗം പ്രേംകുമാർ എന്നിവർ സംസാരിച്ചു.
ഗ്രാമോത്സവത്തിൽ പങ്കെടുത്ത മികച്ച സ്റ്റാളുകൾക്കുള്ള സമ്മാനം, വീട് മെയിൻ്റനൻസിനുള്ള ധനസഹായം, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ, മികച്ച എസ്.എച്ച്.ജി. കൾക്കുള്ള സമ്മാനദാനം, മികച്ച കുട്ടികൾക്കുള്ള സമ്മാനദാനം, പുരുഷ എസ്.എച്ച്.ജി കൾക്ക് പ്രോത്സാഹന സമ്മാനം, കർഷക ക്വിസ് മത്സര വിജയങ്ങൾക്കുള്ള സമ്മാനദാനം, പ്രകൃതി സംരക്ഷണ സന്ദേശ പദയാത്രയിൽ പങ്കെടുത്ത് വിജയിച്ച സംഘങ്ങൾക്കുള്ള സമ്മാന വിതരണം എന്നിവ സംഘടിപ്പിച്ചു.