കൊല്ലം: കൊല്ലം രൂപത ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം രൂപത സ്ഥാപിത ദിനാചരണം മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ IAS ഉദ്ഘാടനം ചെയ്തു.
ബിഷപ്പ് ജോർദാനൂസ് കതലാനി ഹാളിൽ കൂടിയ യോഗത്തിൽ കൊല്ലം രൂപത മെത്രാൻ അഭിവന്ദ്യ പോൾ ആൻറണി മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു.
രൂപത വികാരി ജനറൽ മൊൺസഗോർ ഫാദർ ബൈജു ജൂലിയൻ സ്വാഗതം ആശംസിച്ചു. എക്സ് എം പി ഡോ. ചാൾസ് ഡയസ്, കൊല്ലം മേയർ പ്രസന്ന ഏർണസ്റ്റ് , കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ബിന്ദു കൃഷ്ണ, റവ. ഡോ. ജോസഫ് ജോൺ, റവ. സിസ്റ്റർ റക്സിയ മേരി FIH, ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി അഡ്വ. ഇ. അമേസൺ എന്നിവർ ആശംസകള്‍ അർപ്പിച്ചു.
ചടങ്ങിൽ റവ. ഡോ. ജോസ് പുത്തൻവീട് രചിച്ച ബിഷപ്പ് ജോർദാനൂസ് കത്തനാനിയെ കുറിച്ചുള്ള ചരിത്ര പുസ്തകം പ്രകാശനം ചെയ്തു.
ഫാ. വിൻസൻറ് മച്ചാടോ, ഫാ. ഫെര്‍ഡിനാൻ്റ് , ഫാ. റൊമാൻസ് ആന്റണി എന്നിവർ സന്നിഹിതരായിരുന്നു.
Trending
- കണ്ണീരൊപ്പിയ കൈകള്‍, സാന്ത്വനമായ പ്രാര്‍ഥന; തിയോഫിന്‍ കപ്പുച്ചിന്‍ ധന്യന്‍
- മന്നപോലെ ഒരാള്‍
- സന്ന്യാസ ജീവിതത്തിലെ വിശുദ്ധി: ‘ദൈവത്തിന്റെ വെളിപാട്’
- പുളിപ്പില്ലാത്ത അപ്പം
- യൗസേപ്പിതാവിന്റെ താരാട്ട്
- മൈക്രോ വിഹിതം ഇങ്ങെത്തുംമുന്പ്
- ഉക്രൈനു കൈത്താങ്ങേകി; ലിയോ പാപ്പാ
- മെക്സിക്കോയിൽ നടന്നുവരുന്ന ദൈവശാസ്ത്ര-അജപാലന കോൺഗ്രസിൽ ലിയോ പാപ്പയുടെ സന്ദേശം

