പറവൂർ : മൂന്നാം ക്ലാസുകാരനായ കിഴക്കേവീട്ടിൽ നെവിൻ റോച്ച സൈക്കിൾ വാങ്ങാൻ കുടുക്കയിൽ സ്വരൂപിച്ച പണം വയനാട് ദുരിതബാധിതർക്കായുള്ള സഹായനിധിയിലേക്ക് നല്കി മാതൃകയായി. കുര്യാപ്പിള്ളി സെന്റ് ആന്റണീസ് ദേവാലയത്തിലെ പ്രീസ്റ്റ് -ഇൻ-ചാർജ് ആയ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരിക്ക് പണം കൈമാറി. കോട്ടപ്പുറം രൂപതയിലെ പള്ളികളിൽ ആഗസ്റ്റ് നാല് ഞായറാഴ്ച കുർബ്ബാന മദ്ധ്യേയുള്ള സഞ്ചിപിരിവ് വയനാടിലെ ദുരിതബാധിതർക്കായി മാറ്റി വയ്ക്കാൻ ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ ആഹ്വാനം ചെയ്തിരുന്നു. അതനുസരിച്ചാണ് വയനാട്ടിൽ ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങളറിഞ്ഞ്, രണ്ടുവർഷമായി കുടുക്കയിൽ സൈക്കിൾ വാങ്ങാനായി സ്വരുകൂട്ടിയ 2588 രൂപ ദേവാലയത്തിൽ സമർപ്പിച്ചത്. കുര്യാപ്പിള്ളി സെന്റ് ആന്റണീസ് ദേവാലയത്തിലെ മതബോധന വിദ്യാർത്ഥിയായ നെവിൻറോച്ച ,കിഴക്കേവീട്ടിൽ വിപിൻ റോച്ചയുടെയും നിമ്മിയുടെയും മകനാണ് . കടബാധ്യതയുള്ള, വാടകവീട്ടിൽ താമസിക്കുന്ന കുടുംബമാണ് നെവിൻ റോച്ചയുടേത്. പിതാവ് ഐസ് പ്ലാന്റിലും അമ്മ സൗദിയിലും ജോലി ചെയ്യുന്നു. നിരവധി പേരാണ് ഈ കൊച്ചു മിടുക്കനെ അഭിനന്ദിക്കുന്നത്.
Trending
- ഇറ്റാലിയൻ പ്രോവിൻസിൻ്റെ പ്രൊവിൻഷ്യലായി സി. മേരി ബിജി ASSJM
- ഗാസയിലെ വെടിനിർത്തൽ; ചർച്ചയ്ക്ക് തയാറെന്ന് ഹമാസ്
- നിപ; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം
- അൽ ഹിലാലിനെ 2-1ന് വീഴ്ത്തി ഫ്ലൂമിനൻസെ സെമിയിൽ
- വിധി കാത്ത് മുനമ്പം ജനത
- വാൻ ഹായ് കപ്പലിൽ വീണ്ടും തീപിടിത്തം;ഭീതി ഒഴിയുന്നില്ല
- ഗോൾഡൻ മെഡോസിന് ശിലാസ്ഥാപനം നടത്തി
- മൊസാംബിക്കിൽ കന്യാസ്ത്രി മഠത്തിൽ ആക്രമണം