വത്തിക്കാൻ: വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വിഷമമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചും, കേരളജനതയ്ക്കു മുഴുവൻ തന്റെ സാമീപ്യം വാഗ്ദാനം ചെയ്തു കൊണ്ടും ഫ്രാൻസിസ് പാപ്പാ .
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടത്തിയ മധ്യാഹ്ന പ്രാർത്ഥനയുടെ അവസാനമാണ്, വേദനയോടെ ഫ്രാൻസിസ് പാപ്പാ കേരളത്തിലെ ജനതയെ അനുസ്മരിച്ചത്.
കനത്ത മഴ മൂലമുണ്ടായ ഉരുൾ പൊട്ടലിലും, മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ടവർക്ക് പാപ്പാ തന്റെ പ്രാർത്ഥനകൾ അർപ്പിച്ചു. വാസസ്ഥലങ്ങൾ നഷ്ടപ്പെട്ടവരോടും, പരിക്കുകൾ ഏറ്റവരോടും, ബന്ധുക്കളെ നഷ്ടപ്പെട്ടവരോടും ഫ്രാൻസിസ് പാപ്പായുടെ ആത്മീയമായ അടുപ്പവും, സഹതാപവും അദ്ദേഹം അറിയിച്ചു. ഒപ്പം തന്റെ പ്രാർത്ഥനകളിൽ, തന്നെ ശ്രവിക്കുന്ന എല്ലാവരും പങ്കുചേരണമേയെന്ന അഭ്യർത്ഥനയും പാപ്പാ നടത്തി.
കത്തോലിക്കാസഭയും, സകലസഹായവും സർക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ദേവാലയങ്ങളും, സ്ഥാപനങ്ങളും രക്ഷാപ്രവർത്തന ആവശ്യങ്ങൾക്കായി വിട്ടുനൽകിയിരിക്കുകയാണ്.