കൊച്ചി: പെരിയാറിന്റെ തീരത്തുള്ള വ്യവസായശാലകളിൽ നിന്ന് രാസമാലിന്യം പുറന്തള്ളിയതുമായി ബന്ധപ്പെട്ട് നടന്ന മത്സ്യക്കുരുതി മൂലം ദുരിതമനുഭവിക്കുന്ന മത്സ്യക്കർഷകർക്ക്
സഹായമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ ലൈഫ് ലൈൻ ഫോർ പെരിയാർ ക്യാമ്പയിൻ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് രാജീവ് പാട്രിക്കിന് മത്സ്യ കുഞ്ഞുങ്ങളെ കൈമാറി ഉദ്ഘാടനം ചെയ്തു.
കടമക്കുടി, വരാപ്പുഴ, ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളിലെയും മരട് മുനിസിപ്പാലിറ്റിയിലെയും മത്സ്യകർഷകർക്കാണ് 500 കരിമീൻ മത്സ്യക്കുഞ്ഞുങ്ങളെ വീതം നൽകുന്നത്.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി ആമുഖ പ്രഭാഷണം നടത്തി,കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്,കെ.എൽ.സി.എ സംസ്ഥാന സമിതി പ്രസിഡന്റ് അഡ്വ. ഷെറി.ജെ.തോമസ്, കെ.എൽ.സി.എ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ പോൾ,കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് മീഷ്മ ജോസ്,പരിസ്ഥിതി കമ്മീഷൻ വരാപ്പുഴ അതിരൂപത സെക്രട്ടറി അഡ്വ. സറീന ജോർജ് ,വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയാടി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
മുൻ ഐ.സി.വൈ.എം ദേശീയ പ്രസിഡൻ്റ് അഡ്വ.ആൻ്റെണി ജൂഡി സന്നിഹിതനായിരുന്നു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റ് വിനോജ് വർഗീസ് ഏവർക്കും നന്ദി അർപ്പിച്ചു. ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ, എക്സിക്യൂട്ടീവ് അംഗങ്ങളായ ദിൽമ മാത്യു, അരുൺ വിജയ് എസ്, ലെറ്റി എസ്.വി, അക്ഷയ് അലക്സ്, ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.