കൊച്ചി:കെ.സി.വൈ.എം. കൊച്ചി രൂപതയുടെ സെനറ്റ് സമ്മേളനം കെ.സി.വൈ.എം സെന്റ് ആന്റണീസ് കണ്ണമാലി യൂണിറ്റിന്റെ ആതിഥേയത്വത്തിൽ മനിക്ക് ഹാളിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് യേശുദാസ് വിപിൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി.വൈ. എം സംസ്ഥാന പ്രസിഡന്റ് എം.ജെ ഇമ്മാനുവൽ ഉദ്ഘാടനം നിർവഹിച്ചു. കേരളക്കരയാകെ പ്രകൃതി ദുരന്തങ്ങളുടെ ഭീഷണി നേരിടുന്ന ഈ കാലയളവിൽ യുവജനങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളും ഇടപെടലുകളും വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
സെനറ്റംഗങ്ങൾക്കായി കെ.സി.വൈ. എം മുൻ സംസ്ഥാന വൈസ് പ്രസിഡന്റും അധ്യാപകനുമായ ജോസ് റാൽഫ് നേതൃത്വ പരിശീലന ക്ലാസ്സ് നടത്തി. കഴിഞ്ഞ ഒരു വർഷത്തെ രൂപതാ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, രൂപത കണക്ക് ട്രഷറർ ഫ്രാൻസിസ് ഷിബിൻ എന്നിവർ അവതരിപ്പിക്കുകയും സെനറ്റ് പാസ്സാകുകയും ചെയ്തു.
കൊച്ചി രൂപത അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശ്ശേരി മുഖ്യാതിഥിയായിരുന്നു.
കെ.സി.വൈ. എം കൊച്ചി രൂപത ഡയറക്ടർ ഫാ.
ഫാ. മെൽറ്റസ് കൊല്ലശ്ശേരി ആമുഖ പ്രഭാഷണം നടത്തുകയും സെൻ്റ്. ആൻ്റണീസ് കണ്ണമാലി ഇടവക വികാരി ഫാ. ജോപ്പൻ അണ്ടിശ്ശേരിൽ അനുഗ്രഹപ്രഭാഷണവും നടത്തി. കെ.സി. വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കെ.സി.വൈ.എം കൊച്ചി രൂപത വൈസ് പ്രസിഡന്റ് ഡാനിയ ആൻ്റണി, സെക്രട്ടറിമാരായ വരുൺ രെജു, ആൻ്റണി നിതീഷ്, ലോറൻസ് ജിത്തു, സനൂപ് ദാസ്, സംസ്ഥാന സെനറ്റംഗങ്ങളായ ഹെസ്ലിൻ ഇമ്മാനുവൽ, അന്ന സിൽഫ, കണ്ണമാലി യൂണിറ്റ് പ്രസിഡന്റ് ജോസഫ് ഫ്രെബിൻ എന്നിവർ സംസാരിച്ചു.