വൈപ്പിൻ: പുതുവൈപ്പ് സെൻ്റ്. സെബാസ്റ്റ്യൻ ദൈവാലയത്തിൽ KLCA യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് യൂണിറ്റ് കൺവെൻഷനും, സെമിനാറും സംഘടിപ്പിച്ചു.
സെമിനാർ ഇടവക വികാരി റവ.ഫാ. സെബാസ്റ്റ്യൻ ഓളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.KLCA യൂണിറ്റ് പ്രസിഡൻ്റ് സാബു കെ വില്യം അധ്യക്ഷത വഹിച്ചു.വരാപ്പുഴ അതിരൂപത സെക്രട്ടറി സിബി ജോയ് സെമിനാറിന് നേതൃത്വം നൽകി.അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, വൈസ് പ്രസിഡൻറ് റോയ് ഡി ക്കുഞ്ഞ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ഇടവകയിലെ പ്രതിഭകളെ യോഗത്തിൽ ആദരിച്ചു.
കെഎൽസിഎ യൂണിറ്റ് സെക്രട്ടറി ഷൈഗൻ പയപ്പിള്ളി സ്വാഗതവും, ട്രഷറർ ജോസഫ് അറക്കൽ ക്യതജ്ഞതയും രേഖപ്പെടുത്തി.
കെഎൽസിഎ ഭാരവാഹികളായ ടൈറ്റസ് പറപ്പിള്ളി, ഷീല സെബാസ്റ്റ്യൻ ചക്യാമുറി, ജേക്കബ് മാളിയംവീട്ടിൽ, സുനിത ബോസ്ക്കോ പള്ളിപാടത്ത് എന്നിവർ നേതൃത്വം നൽകി.