ആര്യനാട് : ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ നടപ്പിലാക്കിയാൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്ങ്ങൾക്ക് വലിയ ആശ്വാസം ലഭിക്കുമെന്നും അതിലെ ശുപാർശകൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകളിൽ സമ്മർദ്ധം ചെലുത്താൻ ശ്രമിക്കുമെന്നും അരുവിക്കര MLA ജി സ്റ്റീഫൻ .
ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച KLCA ആര്യനാട് സോണൽ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം എൽ എ
ഫെറോനാ വികാരി വെരി റവ ഫാ ഷൈജു ദാസ് ഉദ്ഘാടനം ചെയ്തു .
നമുക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ശക്തമായ അവബോധം സ്വായത്വമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സോണൽ പ്രസിഡന്റ് ഗ്ലാഡ്സ്റ്റൺ ഡി അധ്യക്ഷത വഹിച്ചു.
രൂപത ജനറൽ സെക്രട്ടറി വികാസ് കുമാർ എൻ വി ആമുഖപ്രസംഗം നടത്തി
രൂപത പ്രസിഡന്റ് ആൽഫ്രഡ് വിൽസൺ ഡി മുഖ്യ സന്ദേശം നൽകി. രൂപത വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ജെ വിഷയാവതരണം നടത്തി.
രൂപത ട്രെഷറർ രാജേന്ദ്രൻ ജെ, സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽജോസ് ഡി ജി, ഫോറം കൺവീനർ ജോസ് ജെ ആർ, കിരൺ കുമാർ ജി, എക്സിക്യൂട്ടീവ് അംഗം ഫെലിക്സ് എഫ്, സോണൽ ഭാരവാഹികളായ പുഷ്പജയൻ, ബിജു,രാജേഷ്, ജോൺ സുന്ദർ രാജ്, സോമരജ്,ഫ്രാങ്ക്ളിൻ, സന്തോഷ് എന്നിവർ സംസാരിച്ചു.
പ്രസ്തുത സമ്മേളനത്തിൽ SSLC, Plustwo, ഡിഗ്രി, പിജി, എംബിബിസ് വിജയികളെയും രൂപത -സോണൽ തലങ്ങളിൽ മികച്ച സേവനം നൽകിയവരെയും ആദരിച്ചു.