വൈപ്പിൻ: ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എൽ.സി.എ പെരുമ്പിള്ളി യൂണിറ്റ് സംഘടിപ്പിച്ച സെമിനാർ വികാരി ഫാദർ ജോസഫ് തട്ടാരശ്ശേരി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻറ് പോൾ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപതാ കെ.എൽ.സി.എ ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ വിഷയാവതരണം നടത്തി.അതിരൂപതാ വൈസ് പ്രസിഡൻ്റ് റോയ് ഡിക്കുഞ്ഞ ക്ലാസ് നയിച്ചു.
അതിരൂപത സെക്രട്ടറി സിബി ജോയ്, മേഖലാ പ്രസിഡൻ്റ് ബെന്നറ്റ് സേവ്യർ, .കെ സിവൈഎം പ്രസിഡൻ്റ് അഗസ്റ്റിൻ അനൽ, കെ.എൽ സി എ യൂണിറ്റ് സെക്രട്ടറി മാത്യു എക്സൽ, കെ.എൽ സിഎ യൂണിറ്റ് വൈസ് പ്രസിഡൻ്റ് ജോസി എം.ജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ ജോസി ചുള്ളിക്കൽ ,
BCC കേന്ദ്രസമിതി പ്രസിഡൻ്റ് കിഷാന്ത്, പൗലോസ്, ജെയിൻ ബാബു, സമ്മേൾ, റെനീഷ് എന്നിവർ നേതൃത്വം നല്കി.