വൈപ്പിൻ: വിദ്യാർത്ഥികൾക്ക് ചെറുപ്രായത്തിൽ തന്നെ തങ്ങളുടെ ചെലവുകൾ നിയന്ത്രിച്ച് ചെറിയ തുകകൾ സമ്പാദിക്കാൻ പ്രേരിപ്പിക്കുന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘കുട്ടി ബാങ്ക്’ ഉത്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻറ് എ.എസ്.ഷൈൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ പി.ഹനീഷ് പദ്ധതി പ്രവർത്തനം വിശദീകരിച്ചു. കുട്ടികൾ നൽകുന്ന തുക 4% പലിശയ്ക്ക് ട്രഷറിയിൽ നിക്ഷേപിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ തന്നെയാണ് കുട്ടി ബാങ്ക് നടത്തുന്നത്.
അധ്യാപകരായ നിലീന, സൗമ്യ മുരുകൻ അനുരാജ്,റ്റിഷി ജോർജ്ജ്, ധന്യമേരി, അഞ്ജു എലിസബത്ത്, ദേശീയ സമ്പാദ്യപദ്ധതി അംഗങ്ങളായ ദിവ്യ, മാസ്റ്റർ എബ്രോൺ ആന്റെണി മെൻഡസ്, കുമാരി റാനിയ റാൻസൻ എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ.ഡി.ഷാജി സ്വാഗതവും മിമിൽ വർഗീസ് നന്ദിയും അർപ്പിച്ചു.