എടവനക്കാട്: വൈപ്പിൻ ദ്വീപിലെ എടവനക്കാട്, നായരമ്പലം പ്രദേശങ്ങളിലെ കടൽ ഭിത്തി അറ്റകുറ്റപ്പണി, പുലിമുട്ടുകളുടെ നിർമ്മാണം എന്നിവ സംബന്ധിച്ച് ആലോചിക്കുന്നതിനായി ഇടവനക്കാട് ചേർന്ന CARE VYPIN പ്രതിനിധി യോഗം തീരസംരക്ഷണത്തിനുള്ള തുടർ നടപടികളുമായി മുന്നോട്ടു പോകുന്നതിന് തീരുമാനിച്ചു. തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികളും ഒപ്പം തന്നെ സർക്കാർ സംവിധാനങ്ങളുമായുള്ള മധ്യസ്ഥ ചർച്ചകളുമായും മുന്നോട്ടു പോകാൻ തീരുമാനിച്ചു.
നിലവിൽ സർക്കാർ രേഖപ്പെടുത്തിയിട്ടുള്ള ഹോട്ട്സ്പോട്ടുകളിൽ ഈ പ്രദേശങ്ങൾ ഉൾപ്പെടുന്നില്ല എന്നത് ഖേദകരമാണ് എന്ന് യോഗം അഭിപ്രായപ്പെട്ടു. സുനാമി ദുരിതത്തിനുശേഷം നാളിതുവരെ തീരത്ത് കടൽഭിത്തി മെയ്ന്റനൻസ് പ്രവർത്തനങ്ങൾ നടന്നിട്ടില്ല. എടവനക്കാട് തീരസംരക്ഷണത്തിനായി വകയിരുത്തും എന്ന് പറയുന്ന 55,93,70,000 കോടി രൂപയുടെ പദ്ധതിയും നായരമ്പലത്ത് ചെയ്യുമെന്ന് പറയുന്ന 55 കോടി രൂപയുടെ പദ്ധതിയും വൈപ്പിൻ ആകമാനം ഉള്ള 25 കിലോമീറ്റർ തീരം സംരക്ഷിക്കുന്നതിനായുള്ള 250 കോടി രൂപയുടെ പദ്ധതിയും യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി എല്ലാ വിഭാഗം ജനങ്ങളുമായും മറ്റു സംഘങ്ങളുമായും സഹകരിച്ച് തുടർ പ്രവർത്തനങ്ങൾ നടത്താനും താൽക്കാലിക സമിതിക്ക് രൂപം നൽകി.
വരാപ്പുഴ അതിരൂപത നേതൃത്വത്തിന്റെ ഭാഗമായി മോൺ മാത്യു ഇലഞ്ഞിമിറ്റം, ഫാ എബിജിൻ അറക്കൽ, ഫാ ഫ്രാൻസിസ് സേവ്യർ , ഫാ യേശുദാസ് പഴമ്പിള്ളി, ഫാ മാർട്ടിൻ തൈപ്പറമ്പിൽ, ജോസഫ് ജൂഡ്, അഡ്വ ഷെറി ജെ തോമസ്, അഡ്വ എൽസി ജോർജ്, റോയ് പാളയത്തിൽ, അഡ്വ ജസ്റ്റിൻ കരിപ്പാട്ട്, ബിജു പുത്തൻപുരക്കൽ, രാജീവ് പാട്രിക്ക്, ജോൺസൺ ലോപ്പസ്, ഹൈസിൽ ഡിക്രൂസ്, ബെന്നി പാപ്പച്ചൻ, ആൻറണി ബെനറ്റ് മുതലായവർ പങ്കെടുത്തു. എടവനക്കാട് ഇടവക വികാരി ഫാ പോൾ തുണ്ടിയിൽ, ഫാ റിനില് ഇട്ടിക്കുന്നത്ത് എന്നിവരും സന്നിഹിതരായിരുന്നു.
തുടർനടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഫാ ഡെന്നി പെരിങ്ങാട്ട് ചെയർമാനായും ബേസിൽ മുക്കത്ത് കൺവീനറായും, ട്രീസാ ക്ലീറ്റസ് , അഗസ്റ്റിൻ ജോസഫ് ഡെൻസൻ, തങ്കച്ചൻ കാനപ്പിള്ളി, എബി പുതുവയ്പ്പ്, നിക്സൺ വേണാട്, ജോസ് കർത്തേടം, ബിന്ദു ബെന്നി, ഷാജി മാനാട്ടുപറമ്പ്, ആഷ്ലിൻ പോൾ, റോയി ഡിക്കുഞ്ഞ, വർഗീസ് പെരുമാൾപ്പടി, ലിസി ജോയി കുരിശിങ്കൽ, ഫിലോമിന ലിങ്കൺ എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി.