അങ്കോള: കര്‍ണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പോയ ഉദ്യോഗസ്ഥര്‍ ഷിരൂരില്‍ എത്തി. മോശം കാലവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ തിരച്ചില്‍ നിര്‍ത്തിയിരുന്നു.
പ്രദേശത്ത് അതിശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ കൂടുതല്‍ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നും തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയാണെന്നും ഉത്തര കന്നഡ കലക്ടര്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ബംഗളുരുവില്‍ നിന്നും എത്തിച്ച റഡാര്‍ ഉപയോഗിച്ചാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാറാണ് ഉപയോഗിക്കുന്നത്. നാവികസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പൊലീസ്, അഗ്നിശമന സേനാംഗങ്ങള്‍ എന്നിവര്‍ തിരച്ചിലിന്റെ ഭാഗമാണ്.