വെള്ളറട: പ്രസിദ്ധ പരിസ്ഥിതി തീർത്ഥാടന കേന്ദ്രമായ കൂനിച്ചി കർമ്മലമാതാമല 7-മത് തീർത്ഥാടനത്തിന്റെ മൂന്നാം നാൾ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചു. രാവിലെ 9 മണിക്ക് ഫാ. ഹെൻസിലിൻ ഒ .സി.ഡി ദിവ്യബലിയ്ക്ക് നേതൃത്വം നൽകി.
2. മണിക്ക് നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ തൊഴിൽ അന്വേഷകരുടെ കൂട്ടായ്മയും പ്രാർത്ഥനയും നടന്നു. നിരവധി വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തു.തുടർന്ന് ജപമാല, ലിറ്റിനി, നൊവേന എന്നിവയും നടന്നു.
3.30 മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്ക് കുരിശുമല ഇടവക വികാരി ഫാ. സാവിയോ ഫ്രാൻസീസും 6 മണിയ്ക്ക് നടന്ന ദിവ്യബലിയ്ക്ക് ഫാ.അലക്സ് സൈമണും മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. ഹെൻസിലിൻ വചനപ്രഘോഷണം നടത്തി. മൈലം ഇടവക ശൂശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു.
ഇന്ന് രാവിലെ 9 മണിക്കും വൈകിട്ട് 5 മണിക്കും ആഘോഷമായ ദിവ്യബലി. 9.30 മണി മുതൽ അഖണ്ഡ ജപമാല, നൊവേന, ലിറ്റിനി. 4 മണിക്ക് പരിശുദ്ധ മറിയം ജീവന്റെ കൂടാരം എന്ന വിഷയത്തിൽ ചർച്ച .7 മണി മുതൽ മരിയൻ പ്രഭാഷണം