കൊച്ചി: കായിക താരങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന പരിക്കുകൾ തടയുന്നതിന് വേണ്ടിയുള്ള സ്പോർട്സ് ഇഞ്ചുറി പ്രിവൻഷൻ പ്രോഗ്രാം ലൂർദ് ആശുപത്രി അസ്ഥിരോഗ വിഭാഗം മേധാവി ഡോ. ജോൺ ടി ജോൺ ഉദ്ഘാടനം ചെയ്തു.
അസ്ഥിരോഗ വിദഗ്ധനും സ്പോർട്സ് ഇഞ്ചുറി സ്പെഷലിസ്റ്റുമായ സീനിയർ കൺസൾട്ടന്റ് ഡോ. ജോയ്സ് വർഗീസ് ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
ടർഫുകളും ക്ലബുകളും കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ആദ്യഘട്ടത്തിൽ ബോധവൽക്കരണ ക്ലാസ്സ്, സൗജന്യ ഫസ്റ്റ് എയ്ഡ്കിറ്റ്, കൃത്യമായ വ്യായാമത്തെ കുറിച്ചുള്ള ബോധവൽക്കരണ പോസ്റ്ററുകൾ എന്നിവ നൽകി. 24 മണിക്കൂറും ലഭിക്കുന്ന ഓൺ കോൾ ഡോക്ടറുടെ സേവനം, സൗജന്യ ആംബുലൻസ് സർവീസ്, ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനം എന്നിവ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്.