പറവൂർ:കെ.എൽ.സി.എ. ചാത്തനാട് തിരുക്കുടുംബ ദൈവാലയ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മെറിറ്റ് ഈവനിംഗും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അവലോകനവും യൂണിറ്റ് ഡയറക്ടർ റവ. ഫാ. ജെൽഷിൻ ജോസഫ് തറേപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് പി.എസ്. വിക്ടർ യോഗത്തിന് ആദ്ധ്യക്ഷം വഹിച്ചു. . ‘കെ. എൽ. സി .എ . പ്രസിഡൻ്റ് ജോൺ ബ്രിട്ടോ, മുൻ പ്രസിഡൻ്റ് ക്ലീറ്റസ് കളത്തിൽ, യൂണിറ്റ് സെക്രട്ടറി ജോൺസൺ ലൂയിസ്, വൈസ് പ്രസിഡൻ്റ് സോളമൻ പമ്പാശ്ശേരി,ദീപ്തി സയറസ്, ട്രഷറർ തോമസ് കണ്ടത്തിൽ, സെൻ്റ്. ജോസഫ് കോളേജ് പ്രഫസർ ഡോക്ടർ സിസ്റ്റർ മാർലിൻ മോറിസ് എന്നിവർ പ്രസംഗിച്ചു.