ഡൽഹി : ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷമായി.
അസം, ബീഹാർ ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മഴയെതുടർന്നുണ്ടായ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നത് ജനജീവിതം ദുഷ്കരമാക്കി . യുപിയിൽ മാത്രം മരിച്ചവരുടെ എണ്ണം 55 ലേറെയാണ് . ബ്രഹ്മപുത്ര അടക്കമുള്ള നദികളിലെ ജലനിരപ്പ് അപകടനിലക്ക് മുകളിൽ തുടരുകയാണ്.
ഇടിമിന്നലേറ്റ് 43 ലധികം ആളുകള്‍ക്കാണ് ജീവന് നഷ്ടമായത് . പ്രളയക്കെടുതിയിലായ സംസ്ഥാനങ്ങളിൽ എന്‍ ഡി ആര് ആഫ് ടീമുകളെ വിന്യസിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വരും മണിക്കൂറുകളിലും ദില്ലി,യുപി രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.