കൊച്ചി :വരാപ്പുഴ അതിരൂപതയിലെ പുരാതനമായ വലിയ ഇടവകയായ ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിലെ പരി.കർമ്മലമാതാവിന്റെ 351-മത് കൊംബ്രെരിയ തിരുനാൾ കൊടിയേറി.വികാരി ഫാ.പോൾസൺ കൊറ്റിയത്ത് മുഖ്യകാർമികത്വം വഹിച്ചു .
തുടർന്ന് നടന്ന ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത വികാര ജനറൽ മോൺ.മാത്യു കല്ലിങ്കൽ മുഖ്യകാർമ്മികത്വം വഹിച്ചു .ഫാ.മേരിദാസ് കോച്ചേരി വചനം പ്രഘോഷിച്ചു .തിരുന്നാൾ ദിനങ്ങളിൽ ജപമാല ,ദിവ്യബലി ,വചനപ്രഘോഷണം ,കാഴ്ചസമർപ്പണം ,ലദീഞ്ഞ എന്നിവയുണ്ടാകും .20ന് ശനിയാഴ്ച രൂപമെടുത്തുവയ്ക്കൽ ,ജപമാല ,ദിവ്യബലി എന്നിവയുണ്ടാകും .മോൺ .സെബാസ്റ്റിൻ ലൂയിസ് മുഖ്യകാർമികത്വം വഹിക്കും .
ഫാ .മാത്യു ജോംസൺ തോട്ടുങ്കൽ വചനപ്രഘോഷണം നടത്തും .തുടർന്ന് പ്രദക്ഷിണമുണ്ടാകും .തിരുന്നാൾ സമാപനദിനമായ ഞായറാഴ്ച രാവിലെ 9 .30
ന് ആഘോഷമായ തിരുന്നാൾ ദിവ്യബലിക്ക് ആർച് ബിഷപ്പ് ഡോ.ജോയ് കളത്തിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും .ഫാ.ജോൺ കാപിസ്റ്റൻ ലോപ്പസ് വചനപ്രഘോഷണം നടത്തും .വൈകുന്നേരം ന് തിരുന്നാളിന് കൊടിയിറങ്ങും.
ബ്ളോക് 8 ലെ സെന്റ് ലോറൻസ് ഫാമിലി യൂണിറ്റാണ് തിരുന്നാളിന് നേതൃത്വം നൽകുന്നത് .