കൊച്ചി :തീരദേശ ജനത നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനായി സംസ്ഥാനസർക്കാർ സവിശേഷ ശ്രദ്ധ നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്നതിനും നടപടിയുണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു.
എറണാകുളം ആശീർഭവനിൽ നടക്കുന്ന കെ ആർഎൽസിസി 43-ാം ജനറൽ അസംബ്ലിയുടെ സമാപന ദിവസം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെആർ എൽസിസി പ്രസിഡൻ്റ്
ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ അധ്യക്ഷനായിരുന്നു.
ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡൻ്റുമാരായ ജോസഫ് ജൂഡ്,സിസ്റ്റർ ജൂഡി വർഗീസ്,
ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽഅസോ.ജനറൽ സെക്രട്ടറി ഫാ.ജിജു ജോർജ് അറക്കത്തറ, സെക്രട്ടറിമാരായ പാട്രിക് മൈക്കിൾ, മെറ്റിൽഡ മൈക്കിൾ ട്രഷറർ ബിജു ജോസി കെഎൽസിഎ പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്, കെഎൽസിഡബ്ല്യുഎ പ്രസിഡൻ്റ് ഷേർളി സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.