കൊച്ചി: അരൂർ- തുറവൂർ ഉയരപ്പാതയുടെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് ഹൈക്കോടതി. കലക്ടർ മൂകസാക്ഷിയായി ഇരിക്കരുത്. ഉയരപ്പാത കലക്ടർ സന്ദർശിക്കുകയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുകയും വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ഉയരപ്പാത മേഖലയിൽ മഴ പെയ്താൽ അവിടത്തെ സാഹചര്യം മോശമാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനങ്ങൾക്കു വേണ്ടിയാണ് റോഡ് നിർമാണമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. എല്ലാവരും തങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും അതോറിറ്റി അധികൃതർ കുറ്റപ്പെടുത്തി.