തദ്ദേശ സ്വയംഭരണ വകുപ്പിൽ ജോയിൻറ് ഡയറക്ടർ ആയിരുന്ന സബീന പോൾ (66 ) നിര്യാതയായി. സംസ്കാരം എറണാകുളം സെമിത്തേരിമുക്കിലുള്ള സെൻറ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ സെമിത്തേരിയിൽ നടത്തി.
മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ് പരേതനായ അഡ്വ. കെ എ അഷറഫ്. മക്കൾ: ആദർശ് അഷറഫ്, അഡ്വ. അജീഷ് അഷറഫ്. മുൻ എംപി സെബാസ്റ്റ്യൻ പോൾ സഹോദരനാണ്. മറ്റു സഹോദരങ്ങൾ: പരേതയായ മേരി ജോർജ്, ഇലക്ട പോൾ തോട്ടത്തിൽ, തോമസ് പോൾ, ആർട്ടിസ്റ്റ് ജോസ്, ഗ്ലോറിയ ബാബു, അഡ്വ. സുബൽ പോൾ. നിരവധി നഗരസഭകളിൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.