ഫാ. ഫ്രാൻസ് സേവ്യർ സി. പി. (44) നിര്യാതനായി.
പാഷനിസ്റ്റ് സന്ന്യാസഭാംഗവും നിലമ്പൂർ സെന്റ്. ജെമ്മ ഗൽഗാനി ആശ്രമത്തിൽ സുപ്പീരിയറും, നോവിസ് മാസ്റ്ററുമായി സേവനം ചെയ്യുക ആയിരുന്നു.
കൊച്ചി രൂപത കുമ്പളങ്ങി പഴങ്ങാട് സെന്റ്. ജോർജ് ഇടവകാംഗമാണ്. 2004 ൽ സന്യാവൃതവാഗ്ദാനവും, 2009 ൽ പൗരോഹിത്യവും സ്വികരിച്ചു. നെയ്യാറ്റിൻകര രൂപത മുള്ളുവിള തിരുകുടുംബ ദേവാലയം , കോട്ടപ്പുറം രൂപത മുനമ്പം ബീച്ച് വേളാങ്കണ്ണി ദേവാലയം, കോഴിക്കോട് രൂപത ദേവമാതാ കത്തീഡ്രൽ, ഫിലിപ്പീൻസ്, പപ്പുവാനുഗനി എന്നിവടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്.
പരേതരായ ചേന്ദപ്പിള്ളി പാപ്പച്ചൻ, ക്ലാര എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ മേരി(റാണി), ആൻഡ്രൂസ്, ജോസഫ്, എലിസബത്ത്(റീന), ആഗ്നസ്, പരേതനായ ജോർജ്. മുനമ്പം ബീച്ച് വേളാങ്കണ്ണി ദേവാലയത്തിൽ 10/07/2024 ബുധനാഴ്ച രാവിലെ 8.30 മുതൽ പൊതുദർശനവും തുടർന്ന് 11ന് ശവസംസ്കാരശുശ്രൂഷകളും നടത്തപെടും.