എരമല്ലൂർ:കെസിവൈഎം എരമല്ലൂർ സെൻ്റ് ജൂഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണം ജനങ്ങൾക്കുണ്ടാക്കിയ ദുരിതങ്ങൾ ചിത്രീകരിക്കുന്ന ഫ്ലാഷ്മോബും സ്കിറ്റും അവതരിപ്പിച്ചു. റവ. ഫാ. ഡോ. ഫ്രാൻസിസ് കുരിശിങ്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.
റോഡിലിറങ്ങാൻ ജനങ്ങൾ ഭയക്കുകയാണ് 36 മനുഷ്യ ജീവനുകളാണ് ഈ റോഡിൽ പൊലിഞ്ഞത്. ആയിരത്തിലേറെ അപകടങ്ങൾ സംഭവിച്ചു. 250ലേറെ കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റോഡ് മുറിച്ചു കടന്ന് ആരാധനാലയങ്ങളിലോ വ്യാപാരശാലകളിലോ പോകാൻ ജനങ്ങൾ ഭയക്കുന്നു. എന്നിട്ടും അധികാരികൾ നിസ്സംഗതയിലാണ്.
ജനങ്ങളുടെ ജീവനും സഞ്ചാരസ്വാതന്ത്ര്യവും തൊഴിലും തൊഴിലിടവും നഷ്ടപ്പെടുത്തിക്കൊണ്ടല്ല വികസനം സാധ്യമാക്കേണ്ടത്. ചെളിയും കുഴിയും പൊടിയുമില്ലാത്ത സമാന്തരപാത നിർമ്മിച്ച് ജനജീവിതം സാധാരണ നിലയിലാക്കുവാൻ അധികാരികൾ ഇടപെടണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ഫ്രാൻസിസ് കുരിശിങ്കൽ ആവശ്യപ്പെട്ടു.
പ്രസിഡൻറ് അൻസലേറ്റ തോമസ് അധ്യക്ഷത വഹിച്ചു സെക്രട്ടറി സ്നേഹ പി എസ്, ആനിമേറ്റർ സോണി പവേലിൽ , ടോൺസൻ തോമസ്, ഡോ. സീന പവേലിൽ, ജിത്തു സെബാസ്റ്റ്യൻ, ഫ്രാൻസിന ക്രിസ്, ജോയൽ, ആദിഷ് ജോസഫ്, മരിയ തോമസ്, സാം ജോണി, ആരോൺ ആൻ്റോ, ആനറ്റ് തോമസ് എന്നിവർ പ്രസംഗിച്ചു.