ന്യൂഡൽഹി: രാജ്യത്ത് തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കുതിച്ചുയരുന്നു.തക്കാളിയുടെ മൊത്തവില ഈ മാസം 3,368 രൂപയായി. കഴിഞ്ഞമാസം ക്വിന്റലിന് 1,585 രൂപയായിരുന്നു.
സംസ്ഥാനത്ത് പച്ചക്കറി നിരക്കില്‍ വര്‍ധനവ്. കണ്ണൂർ ജില്ലയിലാണ് പച്ചക്കറി നിരക്കില്‍ മാറ്റമുണ്ടായത്. എറണാകുളത്ത് ഇഞ്ചി വില 200 ൽ എത്തി. കണ്ണൂരിൽ തക്കാളി വില 60 ല്‍ നിന്ന് 48 ആയി കുറഞ്ഞു. ബാക്കി ജില്ലകളിൽ വിലയിൽ മാറ്റമില്ല.
ഉരുളക്കിളങ്ങിനും സവാളക്കും വിലയില്‍ 50% വര്‍ധനവുണ്ടായതും കച്ചവടക്കാരെയും ഉപഭോക്താക്കളെയും വലക്കുകയാണ്.
ഉരുളക്കിഴങ്ങിന്റെയും വില 40 ഉം 50 ഉം രൂപയായി.20 ദിവസം മുമ്പ് ഉരുളക്കിഴങ്ങിന് 20 രൂപയായിരുന്നത് ഇരട്ടിയായി.