ഹത്റാസ് : ഹത്റാസ് ദുരന്തത്തിൽ മുഖ്യസംഘാടകൻ ദേവ പ്രകാശ് മധുകർ അറസ്റ്റിൽ. യു.പി. പൊലീസ് കഴിഞ്ഞദിവസം രാത്രിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഡൽഹിയിൽ നിന്നാണ് മധുകറിനെ അറസ്റ്റ് ചെയ്തതെന്ന് ഹത്റാസ് പൊലീസ് സൂപ്രണ്ട് നിപുൺ അഗർവാൾ സ്ഥിരീകരിച്ചു
ആൾ ദൈവം ഭോലെ ബാബ ഒളിവിൽ തുടരുകയാണ് .ഇയാൾക്കെതിരെ നടപടിയെടുക്കാൻ യു പി സർക്കാർ തയ്യാറാവത്തത്തിനെതിരെ ആക്ഷേപങ്ങൾ ഉയരുമ്പോഴും ഇയാളെ സംരക്ഷിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ബാബയ്ക്കായി ആശ്രമത്തിലടക്കം പരിശോധന നടത്തിയെന്ന് പൊലീസ് അവകാശപ്പെടുന്നു.
പ്രത്യേക അന്വേഷണ സംഘം നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഉന്നത ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായതായി പരാമർശിച്ചിട്ടുണ്ട്..അതേസമയം ദുരന്തത്തിൽ മരിച്ചവർക്കുള്ള സാമ്പത്തികസഹായം ഉടൻ നൽകണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഹത്റാസ് സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചു.
ദുരന്തങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.