ആൾദൈവ’ത്തിന്റെ പേരിൽ കേസില്ല
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പ്രാര്‍ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 107 പേര് മരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു.കുട്ടികളും സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.
‘സത്സംഗ’നടക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമിതിയെ നിയോഗിച്ചു. പരുക്കേറ്റവരില്‍ ചിലരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഇറ്റായിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമേഷ് കുമാര്‍ ത്രിപാഠി പറഞ്ഞു.
ഹത്രാസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷന് പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ ഗുരുവിന്റെ ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ചതാണെന്നും ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ തുടങ്ങിയതോടെ തിക്കും തിരക്കുമുണ്ടാകുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
ദുരന്തത്തിൽ ‘സത്സംഗ്’ പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെ മാത്രം കേസെടുത്ത് പൊലീസ്. എന്നാൽ എഫ്ഐആറിൽ എവിടെയും സ്വയം പ്രഖ്യാപിത ആൾദൈവം ‘ഭോലെ ബാബ’യുടെ പേരില്ല.
80,000 പേർക്ക് മാത്രം അനുമതിയുള്ള പരിപാടിയിൽ വന്നത് രണ്ടര ലക്ഷത്തോളം ആളുകളാണ് എന്നാണ് കണക്ക്. എന്നാൽ ഇവരെ നിയന്ത്രിക്കാൻ ആകെയുണ്ടായിരുന്നത് 40 പോലീസുകാർ മാത്രമായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.