ലെയ്പ്സിഗ്: യൂറോ കപ്പ് ഗ്രൂപ്പ് ബി യില്‍ ഇറ്റലി ക്രൊയേഷ്യ മത്സരം സമനിലയില്‍ (1-1) അവസാനിച്ചു. രണ്ടാംപകുതിയിലാണ് ഇരുഗോളുകളും പിറന്നത്. അടിമുടി ആവേശം നിറഞ്ഞ മത്സരത്തില്‍ 98-ാം മിനിറ്റില്‍ ഗോള്‍ നേടി ഇറ്റലി പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയായിരുന്നു.
മോഡ്രിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യ 55-ാം മിനിറ്റില്‍ മുന്നിലെത്തിയതാണ്. എന്നാല്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ഇറ്റലി നേടിയ ഗോള്‍ ക്രൊയേഷ്യയുടെ വഴി ഇരുണ്ടതാക്കി. അതിനിടെ യൂറോ കപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമായി മോഡ്രിച്ച് മാറി.
കളി ജയിച്ചെന്ന് ക്രൊയേഷ്യ ഏതാണ്ട് ഉറപ്പിച്ചിരിക്കവേ, ഇറ്റലിയുടെ തിരിച്ചടിയുണ്ടായി. 98-ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം കാലഫയോറി പന്തുമായി മുന്നോട്ട് കുതിക്കുകയും ബോക്സില്‍ ഇടതുവശത്ത് സക്കാഗ്നിക്ക് കൈമാറുകയും ചെയ്തു. സക്കാഗ്നി അത് ഗോള്‍ക്കീപ്പര്‍ ലിവാക്കോവിച്ചിന് മുകളിലൂടെ വലയുടെ വലതുമൂലയിലേക്കെത്തിച്ചു (1-1).