കൊച്ചി :കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ ഉണ്ടായ ഭഷ്യ വിഷബാധയ്ക്ക് കാരണം റോട്ടാ, ആസ്ട്രോ വൈറസുകൾ എന്ന് റിപ്പോർട്ട്. രോഗബാധയുണ്ടായ അഞ്ചു ബ്ലോക്കുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ടിലാണ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്.
വിസർജ്യത്തിലൂടെയും മലിന ജലത്തിലൂടെയും പടരുന്ന വൈറസുകളാണ് ഇത്. റിപ്പോർട്ട് ജില്ലാ ആരോഗ്യ വിഭാഗം ആരോഗ്യ മന്ത്രിക്കും വകുപ്പ് ഡയറക്ടർക്കും സമർപ്പിച്ചു.
കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റില്‍ മുന്നൂറിലധികം പേര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത് . അഞ്ചുവയസ്സില്‍ താഴെയുള്ള 20 കുട്ടികള്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജൂൺ ആദ്യമാണ് രോഗം റിപ്പോർട്ട് ചെയ്തത്. ജൂൺ ഒന്ന് മുതൽ ഇതുവരെ ഫ്ലാറ്റിൽ താമസിക്കുന്ന 340 പേർ ചികിത്സ തേടിയതായാണ് വിവരം.