കേരള സർവകലാശാലയുടെ കഴിഞ്ഞ വർഷത്തെ മികച്ച എൻ.എസ്.എസ്. യൂണിറ്റായി ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം ഡോ. സീന കുര്യൻ കരസ്ഥമാക്കി . മികച്ച വോളണ്ടിയറായി ആദിത്യൻ എസ് പണിക്കർ , സ്പെഷ്യൽ അപ്രീസിയേഷൻ ആഷ്ന
പി എസ് എന്നിവർക്കും പുരസ്കാരം ലഭിച്ചു.
ഡോ. സീന കുര്യൻ ചേർത്തല സെൻ്റ് മൈക്കിൾസ് കോളജ് അസി.പ്രൊഫസറാണ്. തുടർച്ചയായ രണ്ടാം വർഷമാണ് ഈ പുരസ്കാരം നേടുന്നത്. എഴുപുന്ന പവേലിൽ കുടുംബാംഗമാണ്.
വിദ്യാഭ്യാസം, സേവനം, സാമൂഹ്യപ്രതിബദ്ധത, ആരോഗ്യം, ജൈവകൃഷി, പരിസ്ഥിതി സംരക്ഷണം, എന്നീ മേഖലകളിലെ അക്ഷീണവും നിരന്തരവുമായ പ്രവർത്തനങ്ങളാണ് കോളേജിനെ ഈ ബഹുമതിക്ക് അർഹമാക്കിയത്.
ആദിത്യൻ എസ് പണിക്കർ
നിർധന കുടുംബങ്ങൾക്ക് ഭവന നിർമ്മാണം, ഭവന പുനരുദ്ധാരണം, ദത്തെടുത്ത ഗ്രാമങ്ങളിലും സമൂഹത്തിലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, നേത്രരോഗ നിർണയ ക്യാമ്പുകൾ, കരൾ രോഗനിർണയ ക്യാമ്പുകൾ, രക്തദാന ക്യാമ്പുകൾ, മന്ത് രോഗനിർണയ ക്യാമ്പുകൾ, പൊതുക്കുളങ്ങളുടെയും തോടുകളുടെയും പുഴകളുടെയും, കടൽ തീരത്തിൻ്റെയും, റോഡുകളുടെയും പൊതു ഇടങ്ങളുടെയും ശുചീകരണ പ്രവർത്തനങ്ങൾ, ഇക്കോബ്രിക്സ് നിർമ്മാണം, ജൈവ പച്ചക്കറി കൃഷി, മത്സ്യകൃഷി, നെൽകൃഷി, പൂ കൃഷി, കപ്പ കൃഷി, വാഴ കൃഷി, സൂര്യകാന്തി കൃഷി, ബന്ദിപ്പൂ കൃഷി, മത്സര പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ, യൂത്ത് എംപവർമെന്റ് ശില്പശാലകൾ, പി.എസ്. സി. പരീക്ഷ കോച്ചിംഗ്, വീട്ടമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം (ഇലട്രോണിക്സ് സാക്ഷരത പ്രവർത്തനം), ക്യാൻസർ ഡിറ്റക്ഷൻ ക്യാമ്പുകൾ, കാൻസർ രോഗികൾക്ക് കേശദാനം, അംഗൺവാടികളുടെ ശക്തീകരണം എന്നിവ ജൂറിയുടെ പ്രത്യേക പ്രശംസ നേടി.