കൊച്ചി : നെടുങ്ങാട് പഴയ പള്ളിപ്പാലം പൊളിച്ചു നീക്കം ചെയ്യുന്നതിന് വേണ്ടി എടുക്കുന്ന കാലതാമസം അധികൃതരുടെ അനാസ്ഥ മൂലം എന്ന് ആക്ഷൻ കൗൺസിൽ .ഇന്നലെ പറവൂർ പിഡബ്ല്യുഡി പാലം വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ആക്ഷൻ കൗൺസിൽ ഉപരോധിച്ചു.
നാളിതുവരെയുള്ള പാലം പൊളിച്ചു നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള രേഖകൾ കാണുകയും പാലം പൊളിക്കാൻ പഞ്ചായത്തിൻ്റെയും,KSEB വിഭാഗത്തിൽ നിന്നും, ജല അതോറിറ്റി ഭാഗത്തുനിന്നും കടുത്ത അനാസ്ഥ ഉണ്ടായതായി തെളിഞ്ഞു. വേണ്ട തുടർനടിപടികൾ എടുക്കാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചു.
തുടർന്ന് നെടുങ്ങാട് പഴയ പള്ളി പാലത്തിൽ എത്തിച്ചേർന്ന് നിൽപ്പ് സമരം സെൻ്റ് ജോർജ് പള്ളി വികാരിയും ആക്ഷൻ കൗൺസിൽ ചെയർമാനുമായ ഫാദർ ഡെന്നി മാത്യു പെരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കൺവീനർ ഡെൻസൺ ജോർജ് ,മങ്കുഴി സെബാസ്റ്റ്യൻ ,ചുള്ളിക്കൽ ജോസഫ് ,ബേബിച്ചൻ തണ്ണ്ടാശ്ശേരി, ആൻറി വടശ്ശേരി ,ജസ്റ്റിൻ വടശ്ശേരി, പുളിക്കൽ ജോഷി, കളത്തിപ്പറമ്പിൽ റോയി എന്നിവർ സംസാരിച്ചു.