കണ്ണൂര്‍: ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന വൈദികര്‍ നീതിയുടെയും സ്നേഹത്തിന്റെയും സാക്ഷികളാണെന്ന് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തോലിക് ബിഷപ്സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍.
കേരളത്തിലെ ലത്തീന്‍ രൂപതകളിലെ വൈദിക വിദ്യാര്‍ഥികളുടെ വൈദിക പഠനത്തിന്റെ ഭാഗമായ പ്രൊപ്പഡ്യൂട്ടിക് വര്‍ഷം കണ്ണൂര്‍ രൂപതയിലെ പരിയാരം സെന്റ് ജോണ്‍പോള്‍ മൈനര്‍ സെമിനാരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷനായിരുന്നു. കേരള റീജിയണല്‍ ലാറ്റിന്‍ കത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
പ്രൊപ്പഡ്യൂട്ടിക് സെമിനാരി സ്പിരിച്വല്‍ ഫാദർ ഫാ. ജോസഫ് ഇലഞ്ഞിക്കല്‍, പ്രൊപ്പഡ്യൂട്ടിക് ആനിമേറ്റര്‍ ഫാ. ബിന്നി മരിയാദാസ്, റെക്ടര്‍ ഫാ. ഷിന്റോ മറയൂര്‍, കണ്ണൂര്‍ രൂപത പ്രോക്യൂറേറ്റര്‍ ഫാ. ജോര്‍ജ് പൈനാടത്ത്, കണ്ണൂര്‍ രൂപത ചാന്‍സിലര്‍ ഫാ. സുദീപ് മുണ്ടക്കല്‍, ഫാ ലിനോ പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു . കേരളത്തിലെ 11 ലത്തീന്‍ രൂപതകളിലെ അറുപതോളം വൈദിക വിദ്യാര്‍ഥികള്‍ പ്രൊപ്പഡ്യൂട്ടിക് സെമിനാരിയില്‍ അധ്യയന വര്‍ഷം ആരംഭിച്ചു.