കൊച്ചി : കുവൈറ്റ് ദുരന്തത്തില്‍ പരിക്കേറ്റ 14 മലയാളികള്‍ അടക്കം പരിക്കേറ്റ 31 ഇന്ത്യക്കാർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു . പരിക്കേറ്റ മലയാളികളില്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ളവര്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. ഇയാള്‍ ഐസിയുവില്‍ തന്നെ തുടരുകയാണ്
മറ്റ് 13 പേർ നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.