ന്യൂഡൽഹി : കേരളത്തിന് അധിക പരിഗണന നൽകണമെന്ന് ആവശ്യപ്പെടില്ലെന്നു സുരേഷ് ഗോപി. അർഹതപ്പെട്ടത് മാത്രം നൽകിയാൽ മതി. താൻ കേരളത്തിനും തമിഴ്നാടിനും വേണ്ടിയാണ് നിൽക്കുന്നത്. തനിക്ക് എന്താണ് വേണ്ടതെന്നു എല്ലാവർക്കും അറിയാമെന്നും സുരേഷ് ഗോപി.
ഇങ്ങനെ ഒരു അവസരരമാണല്ലോ ലഭിച്ചത് എന്ന ചോദ്യത്തിന് വല്ലാത്ത അവസരമെന്നും മറുപടി. സംസ്ഥാന സർക്കാരുമായി അഭിപ്രായ ഭിന്നത ഇല്ലാതെ പോകുമോ എന്ന ചോദ്യത്തിന് അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ വരാതിരുന്നാൽ മതിയെന്ന് മറുപടി. ഇങ്ങോട്ട് അത് മുടക്കാൻ വരാതെ ഇരുന്നാൽ മതിയെന്നും സുരേഷ് ഗോപിയുടെ പ്രതികരണം.
ക്യാബിനറ്റ് പദവി പ്രതീക്ഷിച്ചുവെങ്കിലും ലഭിച്ച സഹമന്ത്രി സ്ഥാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രത്കരണങ്ങൾ .കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് ലോക്സഭയിലെത്തിയ സുരേഷ് ഗോപിയുടെ മന്ത്രിപദം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. നരേന്ദ്രമോദി തന്നെ നേരിട്ടെത്തി പ്രചാരണത്തിന് ചുക്കാൻ പിടിച്ചാണ് സുരേഷ് ഗോപി കേരളത്തെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രിസഭയിൽ അംഗമാവുന്നത്.