ആലപ്പുഴ: കടൽ ഭിത്തി തകർന്നു കിടക്കുന്ന തീരങ്ങളിൽ സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ രൂപത കെ എൽ സി എ യുടെ നേതൃത്വത്തിൽ തീരദേശവാസികൾ തീര സംരക്ഷണ യാത്ര നടത്തി.
കടൽ ഭിത്തി തകർന്നു കിടക്കുന്ന തീരങ്ങളിൽ സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ രൂപത കെ എൽ സി എ യുടെ നേതൃത്വത്തിൽ തീരദേശവാസികൾ തീര സംരക്ഷണ യാത്ര നടത്തി.
ഒറ്റമശ്ശേരി, വേട്ടയ്ക്കൽ, പള്ളിത്തോട്, കണ്ണമാലി, ചെറിയ കടവ്, സൗദി വരെയുള്ള തീരങ്ങളിൽ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽ ഭിത്തി നിർമിക്കണമെന്നാ ശ്യപ്പെട്ടാണ് തീരസംരക്ഷണ യാത്ര നടത്തിയത്. മുൻ മേയർ കെ ജെ സോഹൻ യാത്ര ഉദ്ഘാടനം ചെയ്തു.. തീരദേശ ഹൈവേയുടെ ഡി പി ആർ പുറത്തിറക്കി തീരദേശ വാസികളുടെ ആശങ്ക അകറ്റുക. ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യാത്രയിൽ ഉന്നയിച്ചു.
കണ്ടക്കടവിൽ നടന്ന യാത്രയുടെ സമാപന സമ്മേളനം കെ എൽ സി എ സംസ്ഥാന പ്രസിഡൻ്റ് ഷെറി ജെ തോമസ് ഉദ്ഘടനം ചെയ്തു. രൂപത പ്രസിഡൻ്റ് ജോൺ ബ്രിട്ടോ യാത്ര നയിച്ചു. സംസ്ഥാന ഡയക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, ഫാ. സോളമൻ ചാരങ്കാട്ട്, ഫാ. ജോൺ കളത്തിൽ, ഫാ. ജോർജ്ജ് കിഴക്കെ വീട്ടിൽ, സന്തോഷ് കൊടിയനാട്, ജയൻകുന്നേൽ, ക്ലീറ്റസ് പുന്നക്കൽ,സാബു വി തോമസ്, തങ്കച്ചൻ തെക്കേ പാലയ്ക്കൽ, ജാൻസി പ്രകാശ് എന്നിവർ നേതൃത്വം നൽകി